Tuesday, March 15, 2011

സുനാമി കാഴ്ച


സ്വപ്നചില്ല് തകര്‍ന്ന





ഒരു വിവാഹ ഫോട്ടോ.
മൂന്നു വരിയുടെ ബാക്കി തേടി
കാറ്റില്‍ ഇളകിയാടുന്ന ഒരു പുസ്തക താള്‍.
മരണ കൂമ്പാരത്തിനിടയില്‍
ജീവന്റെ പച്ചയെ തിരയുന്ന *ഹൈക്കു !





___________

*ജപ്പാന്‍

Monday, March 7, 2011

മാതൃഹൃദയം

വാതിലുകള്‍ ദുര്ബ്ബലമായത്
കൊണ്ടായിരിക്കും

എത്ര താഴിട്ടു പൂട്ടിയിട്ടും
കണ്ണുകള്‍ ഉറങ്ങാതെ

പുറത്തു
കാവല്‍ നില്‍ക്കുന്നത്.

Thursday, February 24, 2011

ഭാവമാറ്റം

...നിന്റെ വള്ളികളില്‍
എത്ര മുല്ലപ്പൂക്കളെന്നോ !
എന്ത് സുഗന്ധമെന്നോ !
ഇന്നലെ മുടിയില്‍ ചൂടിയിരുന്നെന്നോ !
ഓര്‍ക്കുന്നില്ല ,
ഹലോ, ഹലോ..
!!??

Thursday, February 17, 2011

ഹൈബ്രിഡ്

ജൈവിക പ്രണയത്തിന്റെ മൂലകോശത്തില്‍
നിന്നെടുത്താകാം
അനേകം പ്രണയങ്ങള്‍
മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തിയത് !

Monday, February 7, 2011

കവിത നിശബ്ദമാകുന്ന ഇടം !

മഴ കണ്ടു തുള്ളി ചാടുന്ന
ബാല്യമേ ,
പനി വരുമെന്ന് പേടിചീട്ടാണോ
നിന്നെ എന്നില്‍ അടച്ചിട്ടിരിക്കുന്നത് !
_____________
മഴ..
പാടവരമ്പിലെ ചളി..
കലങ്ങി നിശബ്ദമാകുന്ന കുളം..
പരല്‍ മീനുകള്‍..
ഒരു അക്വേറിയം പോലെ
ബാല്യം
കാഴ്ചയില്‍ നിറയുന്നു !

Monday, January 24, 2011

*വൈകീട്ടെന്താ പരിപാടി !

മദ്യം കത്തിയിലേക്കും,
കത്തി കുട്ടികളുടെ
കഴുത്തിലേക്കും
കത്തി പടര്ന്നപോഴാനു
അച്ഛന്റെ രൂപം
മക്കളുടെ അമ്മയെ നിന്ന നില്‍പ്പില്‍
നിശ്ചലയാക്കിയത്..!
____________________
മദ്യ ലഹരിയില്‍
അച്ഛന്‍ രണ്ടു മക്കളെ കൊന്നു..
മാധ്യമത്തില്‍ കഴിഞ്ഞ ദിവസത്തിലെ ഈ വാര്‍ത്തക്ക് മേലെ യുവജനോത്സവത്തില്‍ ട്രോഫി കിട്ടിയ
കുട്ടികളുടെ ആഹ്ലാദിക്കുന്ന ചിത്രം ഈ വാര്‍ത്തയില്‍ നനഞ്ഞു !

____________
*ടൈറ്റിലിനു ജനപ്രിയ നടന്റെ പരസ്യ വാചകത്തോട്‌ കടപ്പാട് !

Sunday, January 23, 2011

പരിധി വിടുമ്പോള്‍ !

സംസാരിച്ചു ഇടവഴി അറിയാതെ കയറുമ്പോള്‍
കിണറു പോലും കാണില്ല.
അടി തെറ്റി വീണാല്‍ ആകാശവും കാണിക്കില്ല,
ഈ പുത്തന്‍ മൊബൈല്‍ !

Tuesday, January 11, 2011

ഉള്‍വിളി

തുമ്പിക്ക് പിറകെ ഓടല്ലേ..
അങ്ങേ തൊടിയിലേക്ക്‌ കടക്കല്ലേ ...
പേടിയാകുന്നു....!

Monday, January 10, 2011

നന്മ

ഒന്നും കാണാത്തത്ര
ഇരുട്ട് .
എന്നാണു വിളക്കിലെ
എണ്ണ വറ്റി പോയത് ?

ജീവിതം

ഭൂമിയിലേക്ക്‌ വേരുകള്‍
ഇറങ്ങി പടര്‍ന്ന മരമേ ....
നിന്റെ കനി മോഹിപ്പിക്കുന്നു !

Sunday, January 9, 2011

സമര്‍പ്പണം

ഹേ മഹാകവി,
ആരില്‍ നിന്നും കടമെടുക്കാത്ത

നിന്റെ വരികള്‍ക്ക് മുമ്പില്‍
എന്റെ അക്ഷരങ്ങള്‍ ചിന്നിചിതറുന്നു !