Monday, February 25, 2013

നിള !

അവശേഷിച്ച ഒരു തുള്ളി വെള്ളം !
ഒരു മത്സ്യത്തിന്റെ
അവസാന ശ്വാസത്തില്‍ 
പിടയുന്ന പുഴ !

Sunday, February 3, 2013

ചിലന്തികള്‍

അതെന്താ അമ്മേ  ?
ആകാശം !
ഓ, അതോ, അത് സൂര്യന്‍,
കിളി, പൂക്കള്‍...!
ന്നാലും അമ്മേ...
കരയല്ലേ, മറന്നതാണ്  വേട്ടക്കാരെ കുറിച്ച്
പറയാന്‍ !!

ഇരകളെ പിടിക്കുന്ന 'കളി'കള്‍ !

നാരങ്ങ നാല്,
ചുണ്ടങ്ങ രണ്ട് പറഞ്ഞു 
കാത്തിരിക്കണം !
ഇലകള്‍ പച്ച, 
പൂക്കള്‍ മഞ്ഞ 
ചിരിച്ചു കൈകള്‍ വലയാക്കണം !
അന്നേരം..
ഓടിവരും ഒരു പൂച്ചക്കുട്ടി !
പിടിച്ചേയെന്നു
ചുറ്റും നോക്കി നിശബ്ദമാകണം !

Wednesday, February 29, 2012

പ്രണയം

എന്റെ വേരുകള്‍
നിന്നിലാഴ്ത്തി ഞാന്‍.
ഈ പൂവ്
നിനക്ക് !
നിന്നോടുള്ള പ്രണയത്താല്‍
വിടര്‍ന്നത് !

Tuesday, March 15, 2011

സുനാമി കാഴ്ച


സ്വപ്നചില്ല് തകര്‍ന്ന





ഒരു വിവാഹ ഫോട്ടോ.
മൂന്നു വരിയുടെ ബാക്കി തേടി
കാറ്റില്‍ ഇളകിയാടുന്ന ഒരു പുസ്തക താള്‍.
മരണ കൂമ്പാരത്തിനിടയില്‍
ജീവന്റെ പച്ചയെ തിരയുന്ന *ഹൈക്കു !





___________

*ജപ്പാന്‍

Monday, March 7, 2011

മാതൃഹൃദയം

വാതിലുകള്‍ ദുര്ബ്ബലമായത്
കൊണ്ടായിരിക്കും

എത്ര താഴിട്ടു പൂട്ടിയിട്ടും
കണ്ണുകള്‍ ഉറങ്ങാതെ

പുറത്തു
കാവല്‍ നില്‍ക്കുന്നത്.

Thursday, February 24, 2011

ഭാവമാറ്റം

...നിന്റെ വള്ളികളില്‍
എത്ര മുല്ലപ്പൂക്കളെന്നോ !
എന്ത് സുഗന്ധമെന്നോ !
ഇന്നലെ മുടിയില്‍ ചൂടിയിരുന്നെന്നോ !
ഓര്‍ക്കുന്നില്ല ,
ഹലോ, ഹലോ..
!!??