Tuesday, March 15, 2011

സുനാമി കാഴ്ച


സ്വപ്നചില്ല് തകര്‍ന്ന





ഒരു വിവാഹ ഫോട്ടോ.
മൂന്നു വരിയുടെ ബാക്കി തേടി
കാറ്റില്‍ ഇളകിയാടുന്ന ഒരു പുസ്തക താള്‍.
മരണ കൂമ്പാരത്തിനിടയില്‍
ജീവന്റെ പച്ചയെ തിരയുന്ന *ഹൈക്കു !





___________

*ജപ്പാന്‍

11 comments:

  1. ഹൈക്കുവിനു ജന്മം നല്‍കിയ നാടേ,
    നിന്നെയെടുത്ത സുനാമി തിരകള്‍ കാഴ്ച്ചയെ മരവിപ്പിക്കുന്നു.

    ReplyDelete
  2. ഒരു രാജ്യവും ജനതയും എത്ര ദുരിതങ്ങൾ ഏറ്റുവാങ്ങും! വല്ലാത്തൊരു നീറലുണ്ട്.ദുരിതങ്ങളിൽ നിന്നു ആ ജനത മോചനം നേടട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    എഴുത്ത് നന്നായിരിക്കുന്നു

    ReplyDelete
  3. ജീവിച്ചിരിക്കുന്നവര്‍ പറയുന്നു: നന്ദി സുനാമീ, നീ ഞങ്ങള്‍ക്കൊരു കഴ്ച്ചതന്നു. വീണ്ടും വരിക (ഇങ്ങേ തീരത്തല്ല, അങ്ങേ തീരത്ത്‌. )

    ReplyDelete
  4. ദുരന്തം വിതച്ച മണ്ണില്‍ ഇനിയുമെത്ര കാഴ്ചകള്‍...!

    ReplyDelete
  5. ഹൈക്കുവിനു ജന്മം നല്‍കിയ നാടേ,
    വീണ്ടും വീണ്ടും ദുരന്തങ്ങള്‍ ഏറ്റു
    വാങ്ങാന്‍ നീ എന്ത് തെറ്റ് ചെയ്തു !

    ReplyDelete
  6. ലോകം ഏറ്റുവാങ്ങുന്ന ദുരന്തങ്ങള്‍,
    കാല ഭേധമോ,സമയ ക്ളിപ്തമോ .
    മുന്നറിയിപ്പോ ഇല്ലാതെ,

    "ഹേ, മനുഷ്യാ, നീ എന്തിനഹന്കരിക്കുന്നൂ,
    നീ ഈ പ്രപഞ്ചത്തിലെ ഒരു മണ്‍ തരി മാത്രമല്ലെയോ?,
    നീ അഹങ്കരിച്ചു കൊണ്ടേ യിരിക്കുമ്പോള്‍, നീ
    നിഷേധിയായി മുന്‍പോട്ടു കുതിക്കുമ്പോള്‍,
    നീ നിന്നെ മറക്കുമ്പോള്‍,നിന്നെ ഇടയ്ക്കു ഓര്‍മ്മപ്പെടു
    ത്തേണ്ടതുന്ടെനിക്ക്.
    എന്ന് പ്രപഞ്ച നാഥന്‍ ചിന്തിച്ചു പോകുമ്പോള്‍,
    ഇങ്ങിനെ ദുരന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

    നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ നമുക്ക് കഴിയൂ.
    ഒന്ന് പിടയാന്‍ പോലും കഴിയാതെ വെറും പ്രാണികളെപോലെ
    യായി മാറുന മനുഷ്യന്‍...............
    എത്ര കന്നീരോഴുക്കിയാലും തീരാത്ത വേദന.

    കുഞ്ഞുണ്ണിക്കവിതകള്‍ ചിലത് വായിച്ചാല്‍
    മാഷേ ഓര്‍ത്തു നാം അതു കവിതാ എന്ന് പറയും.
    അത്തരം കവിതകള്‍ (?) അനുകരനീയമാണോ?
    എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.അക്ഷരപ്പിശുക്ക്
    കാണിക്കുമ്പോള്‍,നീരുറവ പ്രതീക്ഷിക്കാന്‍
    കഴിയാത്ത മരുഭൂമിയുടെ
    അവസ്ഥയിലേക്ക് മാറുന്നു.

    അക്ഷര ലോകം വറ്റി വരണ്ട മരുഭൂമിയാക്കാതെ,
    ജലം നിറഞ്ഞ വിശാലമായ,ആഴക്കടലാണെന്നു നാം
    മനസ്സിലാകുക.
    എഴുതുന്നത്‌ എന്ത് പേരിട്ടു വിളിച്ചാലും,
    അക്ഷര ദാഹിക്കു നുണയാന്‍ അല്പം ദാഹജലം
    കൊടുക്കാന്‍
    പിശുക്ക് കാണിക്കുന്നതെന്തിനു?
    വാക്കുകള്‍ക്കു ആശയക്കാംബുണ്ട്.
    വരികള്‍ എന്ന് പറയാനാവുന്നില്ല തന്നെ.

    ഭാവുകങ്ങളോടെ,
    --- ഫാരിസ്‌

    ReplyDelete
  7. moideen angadimugar
    മുകിൽ
    khader patteppadam
    ഷമീര് തളിക്കുളം
    Lipi Ranju
    &
    F A R I Z..for a Haiku, not more than that
    ..അഭിപ്രായങ്ങള്‍ക്ക് നന്ദി

    ReplyDelete
  8. ജപ്പാൻ നൊംബര കാഴ്ച തന്നേ

    ReplyDelete
  9. പരീക്ഷണങ്ങള്‍ എന്ന് കരുതാം.

    http://surumah.blogspot.com/

    ReplyDelete